നവകാര്‍ഷിക കേരളം ലക്ഷ്യം : മന്ത്രി പി. പ്രസാദ്

By Harithakeralam
2023-12-21

തിരുവനന്തപുരം: അടുത്ത 10 വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ കാര്‍ഷികമേഖലയില്‍ സമഗ്രമായമാറ്റങ്ങള്‍ വരുത്തിക്കൊണ്ട് പരിസ്ഥിതിസൗഹാര്‍ദ്ദമായ സുസ്ഥിരവികസനം ലക്ഷ്യമിട്ടു കൊണ്ടുള്ള പദ്ധതികള്‍ക്കാണ് കൃഷിവകുപ്പ് സമാരംഭം കുറിച്ചിരിക്കുന്നതെന്ന്  കൃഷിമന്ത്രി പി. പ്രസാദ്. പ്രശസ്ത കാര്‍ഷിക ശാസ്ത്രജ്ഞനായിരുന്ന ഡോ. എം.എസ്. സ്വാമിനാഥന്‍ വിഭാവനം ചെയ്തതരത്തില്‍ കര്‍ഷകരുടെ വരുമാനം 50 ശതമാനമെങ്കിലും ഉയര്‍ത്തുക എന്നത് പ്രത്യേക അജണ്ടയായിതന്നെ നടപ്പിലാക്കുമെന്നും കൃഷിവകുപ്പിന്റെ കേരളീയം സെമിനാറില്‍ അദ്ധ്യക്ഷം വഹിച്ചു അദ്ദേഹം വ്യക്തമാക്കി.

കേരളസംസ്ഥാന രൂപീകരണത്തിനുശേഷം കാര്‍ഷികമേഖലയില്‍ പല ഉദാത്ത മാതൃകകളും സംസ്ഥാനം നടപ്പിലാക്കിയിട്ടുണ്ട്. കൃഷിഭവനുകള്‍ രൂപീകൃതമാകുന്നതിനു മുമ്പുള്ള ഏലാവികസന ഓഫീസുകള്‍, ഗൗരിഅമ്മയുടെ ഭരണകാലത്ത് വീടുകള്‍ കേന്ദ്രീകരിച്ച് നടന്ന വിജ്ഞാനവ്യാപനം, വി..വി. രാഘവന്റെ കാലഘട്ടത്തിലെ ഗ്രൂപ്പ് ഫാമിംഗ് പദ്ധതി, കൃഷിഭവനുകളുടെ രൂപീകരണം എന്നിവയില്‍ തുടങ്ങി നെല്‍വയല്‍ നീര്‍ത്തടസംരക്ഷണ നിയമം, ജൈവകാര്‍ഷികനയം, പച്ചക്കറികള്‍ക്ക് ഏര്‍പ്പെടുത്തിയ താങ്ങുവില എന്നിങ്ങനെ ജനകീയവികസനത്തിന്റെ ഉദാത്തമാതൃകകള്‍ കൃഷിമന്ത്രി ചൂണ്ടിക്കാണിച്ചു. സുസ്ഥിരവികസനമെന്ന ലക്ഷ്യത്തില്‍ എത്തിച്ചേരുവാന്‍ കാര്‍ഷികമേഖലയെ തയ്യാറാക്കുന്ന പ്രവര്‍ത്തനത്തില്‍ ബന്ധശ്രദ്ധരാണ് കൃഷിവകുപ്പ്. ലക്ഷ്യപ്രാപ്തിക്കായി  നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് അടിത്തറയിടുവാന്‍ ഈ സര്‍ക്കാരിന് സാദ്ധ്യമായി.  കഴിഞ്ഞ സര്‍ക്കാരിന്റെ നയങ്ങളുടെ തുടര്‍ച്ചയായതിനാല്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ വേഗതയും ലഭ്യമായെന്നും മന്ത്രി പറഞ്ഞു.

സെമിനാറില്‍ കേരളത്തിലെ കാര്‍ഷികമേഖല ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തെ അധികരിച്ച് പ്രിന്‍സിപ്പല്‍ സെക്രട്ടറിഡോ. ബി. അശോക്‌ഐ.എ.എസ്‌വിഷയാവതരണം നടത്തി. ജൈവവൈവിധ്യസംരക്ഷണത്തെ കുറിച്ചും, കാലാവസ്ഥാ പ്രതിരോധത്തിന് ജീനോം എഡിറ്റിംഗ് എന്ന ആശയത്തെ കുറിച്ചും നാഷണല്‍ അക്കാഡമി ഓഫ് അഗ്രികള്‍ച്ചറല്‍ സയന്‍സസ് സെക്രട്ടറിഡോ. കെ.ഐ. ബന്‍സാല്‍ പ്രഭാഷണം നടത്തി. ലോകബാങ്ക് സാമ്പത്തിക വിദഗ്ദ്ധന്‍ ഡോ. ക്രിസ്ജാക്‌സണ്‍, പൈ്‌രസസ്‌ബോര്‍ഡ് ചെയര്‍മാന്‍ ഡോ. പി. രാജശേഖരന്‍, കര്‍ഷകരായ ശ്രീവിദ്യഎ.എം., സുജിത്എസ്.പി., ജ്ഞാനശരവണന്‍, യൂണിവേഴ്‌സിറ്റി ഓഫ് വെസ്‌റ്റേണ്‍ ആസ്‌ട്രേലിയഡയറക്ടര്‍ഡോ. കടമ്പോട്ട് സിദ്ദീഖ്, വിയറ്റ്‌നാമിലെ മുന്‍ കൃഷിമന്ത്രി കാവൂഡ്യൂ ഫാട്ട്, റൈസ് റിസര്‍ച്ച് സെന്റര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. സി.എന്‍. നീരജ, ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ഡയറക്ടര്‍ ആരതി എല്‍. ആര്‍. ഐ. ഇ.എസ്, മണ്ണു സംരക്ഷണ വകുപ്പ് ഡയറക്ടര്‍ സാജു സുരേന്ദ്ര ഇ ഐ.ഇ.എസ് എന്നിവര്‍ വിവിധ വിഷയങ്ങള്‍ സെമിനാറില്‍ അവതരിപ്പിച്ചു. കൃഷിഡയറക്ടര്‍ ജോര്‍ജ് സെബാസ്റ്റ്യന്‍ ചടങ്ങിന് നന്ദിയും അറിയിച്ചു.

Leave a comment

മലബാര്‍ മില്‍മയുടെ പ്രവര്‍ത്തനം പ്രശംസനീയം: മന്ത്രി

കോഴിക്കോട്:  മലബാര്‍ മില്‍മയുടെ   അന്താരാഷ്ട്ര സഹകരണ വര്‍ഷാചരണത്തിന്റെയും  2025 വാര്‍ഷിക പദ്ധതിയുടേയും ഉദ്ഘാടനം കോഴിക്കോട് കാലിക്കറ്റ് ടവറില്‍ നടന്ന ചടങ്ങില്‍   ക്ഷീര വികസന വകുപ്പുമന്ത്രി…

By Harithakeralam
ജൈവ ഉല്‍പ്പാദനത്തിനുള്ള ദേശീയ പരിപാടിയെക്കുറിച്ച് ഏകദിന ശില്‍പശാല

കൊച്ചി: സ്‌പൈസസ് ബോര്‍ഡ്, അഗ്രിക്കള്‍ച്ചറല്‍ ആന്റ് ഫുഡ് പ്രൊഡക്ട് എക്‌സ്‌പോര്‍ട് ഡെവലപ്‌മെന്റ് അതോറിറ്റിയുമായി (APEDA) സഹകരിച്ച് ജൈവ ഉല്‍പ്പാദനത്തിനുള്ള ദേശീയ പരിപാടിയെക്കുറിച്ച് (National Programme…

By Harithakeralam
ജില്ലകള്‍ തോറും അഗ്രോ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കും: കൃഷി മന്ത്രി

കേരളത്തിലെ എല്ലാ ജില്ലകളിലും ഘട്ടം ഘട്ടമായി വിഎഫ്പിസികെ  അഗ്രോ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. നിയോജക മണ്ഡലം അടിസ്ഥാനത്തിലും ബ്ലോക്ക് അടി സ്ഥാനത്തിലും തദ്ദേശസ്വയംഭരണ…

By Harithakeralam
കേരളത്തില്‍ നിന്ന് കാപ്പിയും കുരുമുളകും കയറ്റുമതി ചെയ്യാന്‍ ധാരണ

കൃഷി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അതിരപ്പിള്ളി െ്രെടബല്‍ വാലി കര്‍ഷക ഉത്പാദക കമ്പനിയില്‍ ഉല്പാദിപ്പിക്കുന്ന കാപ്പിയും കുരുമുളകും കയറ്റുമതി ചെയ്യാന്‍ ധാരണാ പത്രം ഒപ്പു വച്ചതായി കൃഷി മന്ത്രി പി.…

By Harithakeralam
കുളങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടത് ഓരോ പ്രദേശത്തിന്റെയും ആവശ്യകത: മന്ത്രി പി.പ്രസാദ്

തിരുവനന്തപുരം: കുളങ്ങള്‍ നമ്മുടെ ആവാസവ്യവസ്ഥയ്ക്ക് അനിവാര്യമായ ഘടകങ്ങളാണെന്നും അവയുടെ സംരക്ഷണം ഓരോ പ്രദേശത്തിന്റെയും ആവശ്യകതയാണെന്നും കൃഷി മന്ത്രി പി. പ്രസാദ്. കാലങ്ങളായി മലിനമാക്കപ്പെട്ടിരുന്ന പേരൂര്‍…

By Harithakeralam
കൃഷി സമൃദ്ധി, ഫ്രൂട്ട് സിറ്റി പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് നേമം കൃഷി ഭവന്‍

 തിരുവനന്തപുരം: കാര്‍ഷിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യം വെച്ച് കൃഷി വകുപ്പ് നടപ്പിലാക്കുന്ന കൃഷി സമൃദ്ധി പദ്ധതി, കാര്‍ബണ്‍ ബഹിര്‍മനം കുറിക്കുന്നത് ലക്ഷ്യം വെച്ച് നടപ്പിലാക്കുന്ന ഫ്രൂട്ട് സിറ്റി പദ്ധതി…

By Harithakeralam
കരളകം പാടശേഖരത്തില്‍ കൃഷി പുനരാരംഭിക്കാന്‍ രണ്ടുകോടിയുടെ സമഗ്ര പദ്ധതി

തിരുവനന്തപുരം: ആലപ്പുഴ നഗരസഭയിലെ കരളകം പാടശേഖരത്തില്‍ വിവിധ കാരണങ്ങളാല്‍ മുടങ്ങിക്കിടക്കുന്ന നെല്‍കൃഷി പുനരാരംഭിക്കുന്നതിന് അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ രണ്ടുകോടിയുടെ സമഗ്ര വികസന…

By Harithakeralam
എഫ്പിഒ മേള കോഴിക്കോട്ട് കൃഷി മന്ത്രി ഉദ്ഘാടനം ചെയ്യും

കേരളത്തിലെ അഗ്രിബിസിനസ്  സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനും കാര്‍ഷിക മേഖലയെ  പിന്തുണയ്ക്കാനുമുള്ള സംസ്ഥാനതല  സംരംഭമെന്ന നിലയില്‍ 10000 എഫ്.പി.ഒ മേള കോഴിക്കോട് ജില്ലയിലെ കാലിക്കറ്റ് ട്രേഡ്…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs