പൂകൊഴിച്ചില്‍ തടയാന്‍ കടലപ്പിണ്ണാക്കും ശര്‍ക്കരയും

പയര്‍, തക്കാളി, വഴുതന, വെണ്ട തുടങ്ങിയ വിളകളിലാണ് ഈ പ്രശ്നം കൂടുതലായും കാണപ്പെടുന്നത്. കടലപ്പിണ്ണാക്കും ശര്‍ക്കരയും ഉപയോഗിച്ചു തയാറാക്കുന്ന ലായനി ഉപയോഗിച്ച് ഇതിനു പരിഹാരം കാണാം.

By Harithakeralam
2024-04-23

വേനല്‍ക്കാലത്ത് പച്ചക്കറികളില്‍ കാണുന്ന പ്രധാന പ്രശ്‌നമാണ് പൂകൊഴിച്ചില്‍. കടുത്ത ചൂട് കാരണം പൂക്കളെല്ലാം കൊഴിയുന്നു, ഇതിനാല്‍ വിളവ് ലഭിക്കുന്നുമില്ല. പയര്‍, തക്കാളി, വഴുതന, വെണ്ട തുടങ്ങിയ വിളകളിലാണ് ഈ പ്രശ്നം കൂടുതലായും കാണപ്പെടുന്നത്. കടലപ്പിണ്ണാക്കും ശര്‍ക്കരയും ഉപയോഗിച്ചു തയാറാക്കുന്ന ലായനി ഉപയോഗിച്ച് ഇതിനു പരിഹാരം കാണാം. പച്ചക്കറിക്കൃഷിയില്‍ കടലപ്പിണ്ണാക്കിന് പ്രഥമസ്ഥാനം കര്‍ഷകര്‍ നല്‍കാറുണ്ട്. ചെടി ആരോഗ്യത്തോടെ വളരാന്‍ വളരെ ഗുണകരമാണ് കടലപ്പിണ്ണാക്ക്.

ആവശ്യമുള്ള വസ്തുക്കള്‍

1. 500 ഗ്രാം കടലപ്പിണ്ണാക്ക്

2. 100 ഗ്രാം ശര്‍ക്കര

3. 5 ലിറ്റര്‍ പച്ചവെള്ളം

തയാറാക്കുന്ന വിധം

രണ്ട് ലിറ്റര്‍ വെള്ളത്തിലേയ്ക്ക് 500 ഗ്രാം കടലപ്പിണ്ണാക്കിട്ട് നന്നായി ഇളക്കി അരമണിക്കൂര്‍ വയ്ക്കുക. അര മണിക്കൂര്‍ കൊണ്ട് കടലപ്പിണ്ണാക്ക് നന്നായി വെള്ളത്തില്‍ അലിഞ്ഞിട്ടുണ്ടാവും. ഇതിലേയ്ക്ക് നൂറ് ഗ്രാം ശര്‍ക്കര (നന്നായി പൊടിച്ചത്) ചേര്‍ക്കണം. ബാക്കി മൂന്ന് ലിറ്റര്‍ വെള്ളവും ചേര്‍ത്തു വീണ്ടും നന്നായി ഇളക്കിവെക്കുക. മൂന്നു ദിവസം ലായനി അടച്ചുവെയ്ക്കണം. ഒരോ ദിവസവും അടപ്പ് തുറന്ന് ഒരു തവണയെങ്കിലും നന്നായി ഇളക്കി കൊടുക്കണം. മൂന്നു ദിവസം കൊണ്ട് കടലപ്പിണ്ണാക്ക്-ശര്‍ക്കര ലായനി നന്നായി പുളിച്ചു പൊന്തും. കൂടുതല്‍ വെള്ളം ചേര്‍ത്ത് ഉപയോഗിക്കാം, ഒരു മാസം വരെ കേടു കൂടാതെയിരിക്കും.

ഉപയോഗ ക്രമം

തടത്തില്‍ ഒഴിച്ചു കൊടുത്തും ഇലകളില്‍ തളിച്ചും ഉപയോഗിക്കാം. വളരെ വീര്യം കൂടിയതായതിനാല്‍ കൂടുതല്‍ വെള്ളം ചേര്‍ത്തു വേണം ഉപയോഗിക്കാന്‍. ഒരു ലിറ്റര്‍ ലായനിക്ക് പത്ത് ലിറ്റര്‍ വെള്ളവുമെന്ന തോതില്‍ ചേര്‍ത്തു തടത്തിലൊഴിച്ചു കൊടുക്കാം. ഒരു ലിറ്ററിന് പതിനഞ്ച് ലിറ്റര്‍ എന്ന കണക്കിന് വെള്ളം ചേര്‍ത്ത് അരിച്ചെടുത്ത് ഇലകളില്‍ തളിക്കാം. ചെറു തൈകളാണെങ്കില്‍ കുറച്ചു കൂടി അധികം വെള്ളം ചേര്‍ക്കണം. 15 ദിവസം കൂടുമ്പോള്‍ ലായനി തളിച്ചു കൊടുക്കണം. പയര്‍, ചീര, തക്കാളി, മുളക്, വഴുതന, പടവലം തുടങ്ങി എല്ലാ പച്ചക്കറി വിളകള്‍ക്കും ഉപയോഗിക്കാം. മുരട്ടില്‍നിന്ന് അല്‍പ്പം മാറ്റി വേണം തടത്തിലൊഴിക്കാന്‍. ശേഷം അല്‍പ്പം മണ്ണ് വിതറുന്നതും ഗുണം ചെയ്യും.

Leave a comment

വിളവ് വര്‍ധിപ്പിക്കാം - കീടങ്ങളെ തുരത്താം ; പ്രയോഗിക്കൂ എഗ്ഗ് അമിനോ ആസിഡ്

ഒന്നു രണ്ടു മഴ കിട്ടിയതോടെ പച്ചക്കറിച്ചെടികള്‍ അല്‍പ്പമൊന്നു ജീവന്‍ വച്ചു നില്‍ക്കുകയായിരിക്കും. എന്നാല്‍ പല തരത്തിലുള്ള കീടങ്ങളും ഈ സമയത്ത് പ്രശ്‌നക്കാരായി എത്തും. ഇവയെ തുരത്താനും  പച്ചക്കറികളുടെ…

By Harithakeralam
പയറിലും വഴുതനയിലും നിറയെ കായ്കള്‍; റോസാച്ചെടി പൂത്തുലയും: പ്രയോഗിക്കാം അത്ഭുത ലായനി

മുട്ടത്തോടും ചായച്ചണ്ടിയും ആവശ്യം കഴിഞ്ഞാല്‍ പഴാക്കി കളയാറാണ് പതിവ്. എന്നാലിവ കൊണ്ട് ചെടികള്‍ക്ക് നല്ലൊരു വളര്‍ച്ചാ ഹോര്‍മോണ്‍ തയാറാക്കാം. പൂന്തോട്ടത്തിലെയും പച്ചക്കറി ചെടികളും നന്നായി പൂക്കാന്‍ ഇതു വളരെ…

By Harithakeralam
കാന്താരിക്കൃഷിയില്‍ വില്ലന്‍മാരായി ഇലപ്പേനും വെളളീച്ചയും

ഏതു കാലാവസ്ഥയിലും നന്നായി വളരുന്ന കാന്താരി മുളകിനെ സാധാരണ കീട-രോഗ ബാധ വലിയ തോതില്‍ ബാധിക്കാറില്ല. എന്നാല്‍ ചൂട് അനിയന്ത്രിതമായി വര്‍ധിച്ച സാഹചര്യത്തില്‍ ഇലപ്പേന്‍, വെള്ളീച്ച പോലുള്ളവ കാന്താരിയെ വലിയ തോതില്‍…

By Harithakeralam
ഇലകള്‍ക്ക് മഞ്ഞളിപ്പ് ; വാടിത്തളര്‍ന്ന് ചെടികള്‍ - പരിഹാരം ഇതൊന്നു മാത്രം

പച്ചക്കറികള്‍ മുതല്‍ ഫല വൃക്ഷങ്ങളും തെങ്ങും കവുങ്ങുമെല്ലാം ഇലകള്‍ മഞ്ഞളിച്ചു വാടിത്തളര്‍ന്നു നില്‍ക്കുന്നത് കേരളത്തിലെ സ്ഥിരം കാഴ്ചയാണിപ്പോള്‍. കനത്ത ചൂട് മൂലം ചെടികള്‍ക്കെല്ലാം ക്ഷീണമുണ്ടെങ്കിലും മഞ്ഞളിപ്പ്…

By Harithakeralam
കോഴിക്കാഷ്ടം വിളകള്‍ക്ക് പ്രയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക

എല്ലാം തികഞ്ഞ ജൈവവളമാണ് കോഴിക്കാഷ്ടം. കേരളത്തിലും അയല്‍സംസ്ഥാനങ്ങളിലും ധാരാളം കോഴിഫാമുകള്‍ ഉള്ളതിനാല്‍ ഇതു ലഭിക്കാനും ബുദ്ധിമുട്ടില്ല. അടുക്കളത്തോട്ടത്തിലും ടെറസ് കൃഷിയിലുമെല്ലാം നമ്മള്‍ ധാരാളം കോഴിക്കാഷ്ടം…

By Harithakeralam
തക്കാളിയില്‍ ചിത്രകീടം

തക്കാളിച്ചെടിയെ ആക്രമിക്കുന്നതില്‍ പ്രധാനിയാണ് ചിത്രകീടം. ഇലകളില്‍ക്കൂടി വളഞ്ഞുപുളഞ്ഞു വെള്ള നിറത്തിലുള്ള വരകള്‍ കാണുന്നതാണ് പ്രഥമ ലക്ഷണം. പിന്നീട് ഇവ കരിഞ്ഞ് ഇലകള്‍ നശിച്ചുപോകുന്നു. ചെറിയ തൈകളിലും വലിയ…

By Harithakeralam
പൂകൊഴിച്ചില്‍ തടയാന്‍ കടലപ്പിണ്ണാക്കും ശര്‍ക്കരയും

വേനല്‍ക്കാലത്ത് പച്ചക്കറികളില്‍ കാണുന്ന പ്രധാന പ്രശ്‌നമാണ് പൂകൊഴിച്ചില്‍. കടുത്ത ചൂട് കാരണം പൂക്കളെല്ലാം കൊഴിയുന്നു, ഇതിനാല്‍ വിളവ് ലഭിക്കുന്നുമില്ല. പയര്‍, തക്കാളി, വഴുതന, വെണ്ട തുടങ്ങിയ വിളകളിലാണ് ഈ…

By Harithakeralam
മുഞ്ഞയെ തുരത്താന്‍ സോപ്പ് പൊടിയും പുല്‍ത്തൈലവും

പയര്‍ കൃഷി ചെയ്യുന്നുണ്ടോ...? എന്നാല്‍ മുഞ്ഞ ശല്യം ഉറപ്പാണ്. ഏതു കാലാവസ്ഥയില്‍ പയര്‍ വളര്‍ത്തിയാലും നശിപ്പിക്കാനായി മുഞ്ഞയെത്തും. മുഞ്ഞയുടെ കൂടെയെത്തുന്ന ഉറുമ്പുകളും പയറിന്റെ കായും ഇളം തണ്ടുകളും തിന്നു…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs