ദഹന പ്രശ്‌നമുണ്ടോ...? ഈ പാനീയങ്ങള്‍ ശീലമാക്കൂ

ചില പാനീയങ്ങള്‍ ശീലമാക്കിയാല്‍ സാധാരണ രീതിയിലുള്ള ദഹനക്കേടില്‍ നിന്നും രക്ഷ നേടാം.

By Harithakeralam
2025-04-20

മനുഷ്യന്‍ അനുഭവിക്കുന്ന ശാരീരിക ബുദ്ധിമുട്ടുകളില്‍ പ്രധാനമാണ് ദഹനക്കേട്. വയറ് അസ്വസ്തമാണെങ്കില്‍ നമ്മുടെ ജോലിയിലും മാനസിക ആരോഗ്യത്തിലുമെല്ലാം പ്രശ്‌നങ്ങളുണ്ടാകും. എന്നാല്‍ ചില പാനീയങ്ങള്‍ ശീലമാക്കിയാല്‍ സാധാരണ രീതിയിലുള്ള ദഹനക്കേടില്‍ നിന്നും രക്ഷ നേടാം. പതിവായി ദഹന പ്രശ്‌നമുണ്ടെങ്കില്‍ ഒരു വിദഗ്ധനായ ഡോക്റ്ററെ കാണുകയും വേണം.

ഇഞ്ചി ചായ  

ദഹന പ്രശ്‌നങ്ങള്‍ക്കുള്ള പ്രധാന പരിഹാരമാണ് ഇഞ്ചി. വിവിധ തരത്തില്‍ നാം ഇഞ്ചി ഉപയോഗിക്കാറുണ്ട്. രാവിലെ അല്‍പ്പം ഇഞ്ചി ചതച്ചിട്ട് ചായ കുടിക്കുന്നത് ദഹനത്തെ സഹായിക്കും. ആന്റി ഇന്‍ഫ്‌ലമേറ്ററി, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍  അടങ്ങിയ ഇഞ്ചി ചായ കുടിക്കുന്നതും വയറ്റിലെ അസ്വസ്ഥതയെ തടയാനും ദഹനം മെച്ചപ്പെടുത്താനും ഗുണം ചെയ്യും.

പെപ്പര്‍- മിന്റ് ടീ

കുരുമുളകും പുതിനയും വയറിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കും. ആന്റി ബാക്ടീരിയല്‍, ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ പെപ്പര്‍മിന്റ് ടീ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനക്കേട് അകറ്റാന്‍ സഹായിക്കും.

തൈര്  

പ്രോബയോട്ടിക്കിനാല്‍ സമ്പന്നമാണ് തൈര്. ദിവസവും തൈര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും വയറ്റിലെ അസ്വസ്ഥതകള്‍ കുറയ്ക്കാനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

ബട്ടര്‍മില്‍ക്ക്

ബട്ടര്‍മില്‍ക്കും പ്രോബയോട്ടിക്കിനാല്‍ സമ്പന്നമാണ്. അതിനാല്‍ ബട്ടര്‍മില്‍ക്ക് കുടിക്കുന്നതും ദഹനം മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

കറ്റാര്‍വാഴ ജ്യൂസ്  

നെഞ്ചെരിച്ചില്‍, അസിഡിറ്റി, ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയവയെ അകറ്റാന്‍ കറ്റാര്‍വാഴ ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

Leave a comment

ഓട്‌സ് കഴിക്കേണ്ടത് ഈ രീതിയില്‍

ശരീര ഭാരം കുറയ്ക്കാനും പ്രമേഹം , കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനും ഏറെ നല്ല ഭക്ഷണമാണ് ഓട്‌സ്.  ഫോസ്ഫറസ്, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളും ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയതാണ് ഓട്‌സ്…

By Harithakeralam
റംസാന്‍ നോമ്പും കടുത്ത ചൂടും: നിര്‍ജലീകരണം തടയാന്‍ ഈ പാനീയങ്ങള്‍

കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.

By Harithakeralam
ബിഗ് സൈസില്‍ നിന്ന് സീറോ സൈസിലേക്ക് .! ഇന്ന് ലോക അമിതവണ്ണ ദിനം

ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം  അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…

By Dr. Vimal M.V
ചീത്ത കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കുക

ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…

By Harithakeralam
പ്രമേഹവും രക്തസമ്മര്‍ദവും കുറയ്ക്കാന്‍ മുരിങ്ങയില

എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…

By Harithakeralam
കറുപ്പോ മഞ്ഞയോ...? ഉണക്ക മുന്തിരിയില്‍ മികച്ചത് ഏതാണ്

പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.  

By Harithakeralam
വൃക്കകള്‍ക്ക് കരുത്ത് പകരാന്‍ പഴങ്ങളും ഇലക്കറികളും

വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.

By Harithakeralam
വിശ്രമവും വ്യായാമവും തലച്ചോറിനും വേണം: മറവിയെ തുരത്താന്‍ ചില മാര്‍ഗങ്ങള്‍

മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs