നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാന അവയവങ്ങളിലൊന്നാണ് വൃക്ക. അടുത്തിടെ നമ്മുടെ നാട്ടില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഏറെ കാണപ്പെടുന്നതും വൃക്കയ്ക്കാണ്. യുവാക്കള്‍ വരെ വൃക്ക രോഗത്തിന് അടിമപ്പെടുന്നു. രോഗലക്ഷണങ്ങള്‍ വളരെ വൈകിമാത്രം കാണപ്പെടുന്ന എന്നതും അവസ്ഥ ഗുരുതരമാകാന്‍ കാരണമാകും. വൃക്കയ്ക്ക് എന്തെങ്കിലും തകരാറുണ്ടെങ്കില്‍ തുടക്കത്തില്‍ കാണിക്കുന്ന ലക്ഷണങ്ങള്‍ ഇവയാണ്.
1. വിട്ടുമാറാത്ത ക്ഷീണമാണൊരു ലക്ഷണം. പ്രത്യേകിച്ചൊരു കാരണവുമില്ലാതെ ക്ഷീണം പതിവായി തോന്നിയാല്‍ ഉടനെ ഡോക്റ്ററെ കാണുക. രക്തത്തില്‍ മാലിന്യങ്ങള്‍ അടിഞ്ഞുകൂടുമ്പോള്‍ ശരീരത്തിന്റെ ഊര്‍ജ്ജ നില കുറയുന്നതാകാമിതിനു കാരണം.
2. ഉറക്കക്കുറവാണ് മറ്റൊരു ലക്ഷണം. രാത്രിയില്‍ ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ ഉണരുകയോ ഉറക്കം തടസ്സപ്പെടുകയോ ചെയ്യുന്നത് വൃക്കകളുടെ പ്രവര്‍ത്തനത്തെ തകരാറിലാക്കാം.
3. വൃക്ക സംബന്ധമായ പ്രശ്‌നങ്ങളുണ്ടെങ്കില്‍ ചര്‍മത്തിലും ലക്ഷണങ്ങള്‍ കാണാം. വരണ്ട ചര്‍മ്മം, ചൊറിച്ചില്‍, തിണര്‍പ്പ് എന്നിവയുണ്ടാകാം.
4.കാലുകളിലോ കണങ്കാലുകളിലോ നീര്‍വീക്കം, വിശപ്പില്ലായ്മ, ആവര്‍ത്തിച്ചുള്ള പേശിവലിവ് എന്നിവയും വൃക്ക പണിമുടക്കാന്‍ തുടങ്ങുന്നതിന്റെ ലക്ഷണമാണ്.
ശരീര ഭാരം കുറയ്ക്കാനും പ്രമേഹം , കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനും ഏറെ നല്ല ഭക്ഷണമാണ് ഓട്‌സ്. ഫോസ്ഫറസ്, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളും ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയതാണ് ഓട്‌സ്…
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
© All rights reserved | Powered by Otwo Designs
Leave a comment