വൈഗ 2026: ഫെബ്രുവരി 9, 10 തീയതികളില്‍ പ്രത്യേക ശില്‍പ്പശാല

രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ ആനയറയിലെ സമേതി (SAMETI) യില്‍ നടക്കുന്ന DPR ക്ലിനിക്കില്‍ കൃഷി സംരംഭകര്‍, യുവ കര്‍ഷകര്‍, എഫ്.പി.ഓകള്‍, എഫ്.പി.സികള്‍, അഗ്രി-എം.എസ്.എം.ഇകള്‍ എന്നിവര്‍ക്കാണ് പങ്കെടുക്കാന്‍ അവസരം.

By Harithakeralam
2026-01-25

തിരുവനന്തപുരം: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് സംഘടിപ്പിക്കുന്ന ഇന്ത്യയിലെ പ്രമുഖ അന്താരാഷ്ട്ര അഗ്രോ ട്രേഡ് ഫെയറായ വൈഗ 2026 (VAIGA - Value Addition for Income Generation in Agriculture) 7ാം പതിപ്പിന്റെ ഭാഗമായി ഡെഡിക്കേറ്റഡ് DPR ക്ലിനിക് ഫെബ്രുവരി 9, 10 തീയതികളില്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കും. മൂല്യവര്‍ധിത കൃഷിയും അഗ്രി-ബിസിനസ് സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി ഒരുക്കുന്ന ഈ ക്ലിനിക്, ബാങ്കബിള്‍ പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ (DPR) തയ്യാറാക്കുന്നതിനുള്ള സമഗ്ര സഹായവേദിയായിരിക്കും.

രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ ആനയറയിലെ സമേതി (SAMETI) യില്‍ നടക്കുന്ന DPR ക്ലിനിക്കില്‍ കൃഷി സംരംഭകര്‍, യുവ കര്‍ഷകര്‍, എഫ്.പി.ഓകള്‍, എഫ്.പി.സികള്‍, അഗ്രി-എം.എസ്.എം.ഇകള്‍ എന്നിവര്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. കാര്‍ഷിക ഉല്പാദനോപാധികള്‍, യന്ത്രവത്കരണം, അഗ്രി ബിസിനസ് കമ്പനികള്‍, പൊതുമേഖല സ്ഥാപനങ്ങള്‍ (PSU) എന്നിവയിലെ വിദഗ്ധര്‍ പങ്കാളികളായി സൗജന്യ സേവനങ്ങള്‍ നല്‍കും. കൃഷിക്കൂട്ടങ്ങള്‍, കാര്‍ഷിക സംരംഭകര്‍, എഫ്.പി.സികള്‍, അഗ്രി-എം.എസ്.എം.ഇ.കള്‍ ഉള്‍പ്പെടെയുള്ള അനുബന്ധ മേഖലകളില്‍ നിന്നുള്ളവര്‍ക്ക്. പങ്കെടുക്കാം. പരിപാടിയില്‍ സൗജന്യമായി പങ്കെടുക്കാവുന്നതാണ് എന്നാല്‍, മുന്‍കൂട്ടി രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. രജിസ്‌ട്രേഷന്‍ അവസാന തീയതി ജനുവരി 31.

രജിസ്‌ട്രേഷന്‍ ലിങ്ക്: https://forms.gle/m7rCo5F7W5pphLo76. വ്യക്തമായ പദ്ധതി ആശയം, പ്രാഥമിക വരവ്-ചെലവുകണക്കുകള്‍, നല്ല വായ്പാ യോഗ്യത, കൂടാതെ പദ്ധതിയുടെ മൊത്തച്ചെലവിന്റെ 10-20 ശതമാനം സ്വയം നിക്ഷേപിക്കാന്‍ ശേഷിയുള്ള ഗൗരവമുള്ള അപേക്ഷകരാണ് DPR ക്ലിനിക്കിന് അപേക്ഷിക്കേണ്ടതെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക ഫോണ്‍: 9497336242, 80955 90451.

Leave a comment

കാര്‍ഷിക മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച് വൈഗ 2026 സമാപിച്ചു

തിരുവനന്തപുരം: ഫെബ്രുവരി 11 മുതല്‍ ആനയറ കാര്‍ഷിക മൊത്തവ്യാപാര വിപണിയായ വേള്‍ഡ് മാര്‍ക്കറ്റില്‍ നടന്ന വൈഗ 2026 കാര്‍ഷിക മഹാമേളയ്ക്ക് ഗംഭീര പരിസമാപ്തി. സമാപന സമ്മേളനത്തില്‍ കൃഷി വകുപ്പ്…

By Harithakeralam
കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ സമ്മേളനമാണ് കര്‍ഷക പാര്‍ലമെന്റ്: കൃഷി മന്ത്രി പി. പ്രസാദ്

തിരുവനന്തപുരം: വൈഗ 2026-നോടനുബന്ധിച്ച് സംഘടിപ്പിച്ച കര്‍ഷക പാര്‍ലമെന്റ് ഒരു സാധാരണ സമ്മേളനമല്ലെന്നും, മറിച്ച് കേരളത്തിന്റെ കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ…

By Harithakeralam
വൈഗ 2026 - ഇനി വെറും ഒരു ദിവസം മാത്രം! കാര്‍ഷികോത്സവത്തിന്റെ മഹാസമാപനത്തിലേക്ക് കേരളം

തിരുവനന്തപുരം: ആനയറ വേള്‍ഡ് മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച വൈഗ 2026 കാര്‍ഷിക പ്രദര്‍ശന-വിപണന മേള 16ന് സമാപിക്കും. കാര്‍ഷിക വിജ്ഞാനവും വ്യാപാരവും വിനോദവും ഒരുമിപ്പിച്ച മഹാമേള അനുഭവിക്കാന്‍ ഇനി വെറും…

By Harithakeralam
വൈഗ 2026: കൃഷിയുടെ ലോകം ഒരൊറ്റ വേദിയില്‍

തിരുവനന്തപുരം: കാര്‍ഷിക രംഗത്തെ പുതുമകളും പാരമ്പര്യവും ആഗോള വിപണി സാധ്യതകളും ഒരുമിച്ചുചേരുന്ന വൈവിധ്യ മഹാമേളയായി വൈഗ 2026 പ്രദര്‍ശന സ്റ്റാളുകള്‍ ശ്രദ്ധേയമാകുന്നു. കുടുംബസമേതം എത്തുന്ന സന്ദര്‍ശകര്‍ക്ക്…

By Harithakeralam
വൈഗ 2026: കാര്‍ഷിക യന്ത്രവല്‍ക്കരണത്തില്‍ ഹരിത ചുവടുവെപ്പ് - കാംകോയുടെ 'വിദ്യുത്' ഇലക്ട്രിക് റിപ്പര്‍ വിപണിയിലേക്ക്

തിരുവനന്തപുരം: കാര്‍ഷിക യന്ത്രവല്‍ക്കരണ രംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെയായി മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കാംകോ) പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയിലൂടെ…

By Harithakeralam
വൈഗ 2026ന് വര്‍ണ്ണാഭമായ തുടക്കം; കര്‍ഷകരെ സംരംഭകത്വത്തിലേക്ക് എത്തിച്ചു വരുമാനം നേടിക്കൊടുക്കണം

തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും പുതിയ…

By Harithakeralam
വൈഗ 2026: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ  സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുന്നതിനും പൊതു സംരംഭകരെ…

By Harithakeralam
വൈഗ 2026 - ഡി.പി.ആര്‍. ക്ലിനിക് ഫെബ്രുവരി 9-10 തീയതികളില്‍ സംഘടിപ്പിക്കും

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ കൃഷി വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വൈഗ 2026 ന്റെ ഭാഗമായ ഡി.പി.ആര്‍. ശില്പശാല ഫെബ്രുവരി 9-10 തീയതികളില്‍ തിരുവനതപുരം ആനയറയിലെ പരിശീലന സ്ഥാപനമായ സമേതിയില്‍ വച്ച്…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs