ഇന്ത്യയില്‍ ക്യാന്‍സര്‍ വര്‍ദ്ധിച്ചുവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്താണിതിന് കാരണം, നാം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ.
മാനസികമായും ശാരീരികമായും ഒരു വ്യക്തിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും തകര്‍ക്കുന്ന രോഗമാണ് ക്യാന്‍സര്‍. വലിയ സാമ്പത്തിക ചെലവും ഈ രോഗാവസ്ഥയെ മറികടക്കാന്‍ ആവശ്യമാണ്. മധ്യവര്‍ത്തി കുടുംബങ്ങള്‍ ഏറെയുള്ള നമ്മുടെ നാട്ടില്‍ ക്യാന്‍സര്‍ ചികിത്സ വലിയ പ്രതിസന്ധിയാണ് വരുത്തിവയ്ക്കുക. ലോക ക്യാന്‍സര്‍ ദിനമാണിന്ന്. United by Unique എന്നതാണ് ഈ വര്‍ഷത്തെ തീം. ഇന്ത്യയില്‍ ക്യാന്‍സര്‍ വര്‍ദ്ധിച്ചുവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്താണിതിന് കാരണം, നാം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ.
1. ലഹരിവസ്തുക്കള്‍ ഒഴിവാക്കുക: ക്യാന്‍സറിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടാനുള്ള ആദ്യമാര്‍ഗമിതാണ്. പൂര്‍ണമായും ഒഴിവാക്കുക. ശ്വാസകോശം, വായ തുടങ്ങിയ വിവിധ അര്‍ബുദങ്ങള്‍ക്ക് പ്രധാന കാരണമാണ്. മദ്യപാനം വല്ലപ്പോഴും മാത്രം ആരോഗ്യപരമായി മാത്രം മതി.
2.ഭക്ഷണം: നിലവില്‍ ക്യാന്‍സര്‍ ബാധയ്ക്കുള്ള പ്രധാന കാരണം ഭക്ഷണം തന്നെയാണ്. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഹോട്ടലില്‍ നിന്നും പതിവായി കഴിക്കുന്നതു പ്രശ്‌നമാണ്. തുടര്‍ച്ചയായി ഒരേ എണ്ണയില്‍ ഭക്ഷണം പാകം ചെയ്യുന്നതു ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഹോട്ടല്‍ ഭക്ഷണം കുറയ്ക്കുക. സമീകൃതമായ ഭക്ഷണരീതി പിന്തുടരുക. പഴങ്ങള്‍, പച്ചക്കറികള്‍, മുഴുധാന്യങ്ങള്‍ പയറുവര്‍ഗ്ഗങ്ങള്‍ എന്നിവ ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. സംസ്‌കരിച്ച മാംസം (Processed meat), അമിതമായ ഉപ്പും മധുരവും അടങ്ങിയ ഭക്ഷണങ്ങള്‍, ഫാസ്റ്റ് ഫുഡ് എന്നിവ ഒഴിവാക്കുക.
3. ഭാരം നിയന്ത്രിക്കുക: അമിതവണ്ണം പലതരം ക്യാന്‍സറുകള്‍ക്ക് കാരണമാകാറുണ്ട്. ചിട്ടയായ വ്യായാമത്തിലൂടെയും ശരിയായ ഭക്ഷണത്തിലൂടെയും ആരോഗ്യമുള്ള ശരീരഭാരം നിലനിര്‍ത്തുക. ജിമ്മില്‍ പോയി വെയിറ്റ് ട്രെയ്‌നിങ് ചെയ്യുന്നതെല്ലാം ഏറെ നല്ലതാണ്.
4. പരിശോധനകള്‍: നേരത്തെ കണ്ടെത്തിയാല്‍ ക്യാന്‍സര്‍ ചികിത്സ എളുപ്പമാണ്. ഇതിനായി ഇടയ്ക്ക് പരിശോധനകള്‍ നടത്തുക. രോഗം മുന്നേ കണ്ടെത്താനുള്ള പല തരം പരിശോധനകളും ഇന്നു ലഭ്യമാണ്. 40 വയസ്സ് കഴിഞ്ഞ സ്ത്രീകള്‍ മാമോഗ്രാം , പാപ് സ്മിയര്‍ തുടങ്ങിയ പരിശോധനകള്‍ കൃത്യമായി നടത്തണം.
5. പ്രതിരോധ കുത്തിവെപ്പുകള്‍: ഹെപ്പറ്റൈറ്റിസ് ബി , ഹ്യൂമന്‍ പാപ്പിലോമ വൈറസ് തുടങ്ങിയവയ്ക്കെതിരെയുള്ള കുത്തിവെപ്പുകള്‍ അര്‍ബുദ സാധ്യത കുറയ്ക്കുന്നു.
ശരീര ഭാരം കുറയ്ക്കാനും പ്രമേഹം , കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനും ഏറെ നല്ല ഭക്ഷണമാണ് ഓട്‌സ്. ഫോസ്ഫറസ്, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളും ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയതാണ് ഓട്‌സ്…
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
© All rights reserved | Powered by Otwo Designs
Leave a comment