വിള പരിപാലന ശുപാര്‍ശകള്‍: പുസ്തക പ്രകാശനം

കേരള കാര്‍ഷിക സര്‍വകലാശാല തയ്യാറാക്കിയ 'വിള പരിപാലന ശുപാര്‍ശകള്‍ 2024' ന്റെയും കോള്‍ നിലങ്ങളുടെ അറ്റ്‌ലസിന്റെയും പ്രകാശനം മന്ത്രി പി. പ്രസാദ് നിര്‍വഹിച്ചു.

By Harithakeralam
2024-11-27

തിരുവനന്തപുരം: കേരള കാര്‍ഷിക സര്‍വകലാശാല തയ്യാറാക്കിയ മലയാളത്തിലുള്ള 'വിള പരിപാലന ശുപാര്‍ശകള്‍ 2024' ന്റെയും കോള്‍ നിലങ്ങളുടെ അറ്റ്‌ലസിന്റെയും പ്രകാശനം കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍വഹിച്ചു. സെക്രട്ടേറിയറ്റ് അനെക്‌സ് 2 വിലെ ലയം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രമുഖ കര്‍ഷകനായ സുജിത്തും കൃഷി വകുപ്പ് ഡയറക്റ്റര്‍ അദീല അബ്ദുള്ള   മന്ത്രിയില്‍ നിന്നും പുസ്തങ്ങള്‍ ഏറ്റുവാങ്ങി.  ചടങ്ങില്‍ കൃഷി വകുപ്പ് ഡയറക്ടര്‍ അദീല അബ്ദുള്ള, കാര്‍ഷിക സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ.സക്കീര്‍ ഹുസൈന്‍, വിജ്ഞാന വ്യാപന വിഭാഗം മേധാവി ഡോ.ജേക്കബ് ജോണ്‍, ഡീന്‍ ഡോ. റോയ് സ്റ്റീഫന്‍, ഡോ.ശ്രീദയ, ഡോ.അനിത് കെ.എന്‍, ഡോ.സുലജ ഓ.ആര്‍, ഡോ.ബിനു കെ ബോണി തുടങ്ങിവര്‍ പങ്കെടുത്തു.

കേരളത്തിന്റെ വൈവിധ്യമാര്‍ന്ന കാര്‍ഷിക പാരിസ്ഥിതിക മേഖലകളിലെ കാര്‍ഷിക വിളകളില്‍ അനുവര്‍ത്തിക്കേണ്ട പരിപാലനമുറകളെക്കുറിച്ച്  കേരള കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയ പാക്കേജ് ഓഫ് പ്രാക്ടീസസ്- ക്രോപ്‌സ് - 2024 എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് 'വിള പരിപാലനശുപാര്‍ശകള്‍ 2024'.അത്യുല്‍പാദനശേഷിയുള്ള വിള ഇനങ്ങളെ കുറിച്ചും സുസ്ഥിര വിള പരിപാലന മുറകളെ കുറിച്ചും മാലിന്യ സംസ്‌കരണത്തെക്കുറിച്ചും കാര്‍ഷിക യന്ത്രവല്‍ക്കരണത്തെക്കുറിച്ചും നൂതനമായ കാഴ്ചപ്പാടുകള്‍ ഈ പുസ്തകം വിശദീകരിക്കുന്നു.

 2017 ഇല്‍ ഇറങ്ങിയ ആദ്യ പുസ്തകത്തിന്റെ വിജയത്തെ ആധാരമാക്കി വികസിപ്പിച്ചെടുത്ത ഈ മൂന്നാമത്തെ പതിപ്പ് കാര്‍ഷിക മേഖലയിലെ ഏറ്റവും പുതിയ അറിവുകള്‍ പങ്കുവെക്കുന്നതാണ്. ഗവേഷണ ഫലങ്ങളുടെ സാങ്കേതിക ഭാഷയെ മറികടന്ന് കര്‍ഷകന് എളുപ്പത്തില്‍ മനസ്സിലാകുന്ന  ഉപയോഗിക്കുന്നതിനാല്‍ കാര്‍ഷിക ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനും അത് സുസ്ഥിരമായി നിലനിര്‍ത്തുന്നതിനും വേണ്ട വിവരങ്ങള്‍ കര്‍ഷകരില്‍ എത്തുന്നതിന് ഇത്  സഹായകരമാകും.  കേരളത്തില്‍ കൃഷി ചെയ്യുന്ന പ്രധാന വിളകളുടെ മികച്ച ഇനങ്ങളെ കുറിച്ചും അതിന്റെ കൃഷി രീതികളും പ്രവര്‍ത്തന മാര്‍ഗങ്ങളും വളപ്രയോഗവും കീട രോഗ നിയന്ത്രണോപാധികളും വിശദീകരിക്കുന്നതാണ്  ഈ പുസ്തകം. 49 പുതിയ ഇനങ്ങളും 150 പുതിയ ശുപാര്‍ശകളും ഈ പതിപ്പില്‍ ചേര്‍ത്തിട്ടുണ്ട്.

സമാനതകള്‍ ഇല്ലാത്തതും ഏറെ പ്രത്യേകതകള്‍ നിറഞ്ഞതുമായ കോള്‍ നിലങ്ങളെ കുറിച്ചുള്ള വിശാലമായ ഒരു പര്യവേഷണത്തിന്റെ ഫലമാണ് രണ്ട് ഭാഗങ്ങള്‍ ഉള്ള കോള്‍ നിലങ്ങളുടെ ചിത്രാവലി. ജലസേചന പദ്ധതികള്‍,  കനാല്‍ സംവിധാനങ്ങള്‍, കാര്‍ഷിക രീതികള്‍, കോള്‍ നിലങ്ങളിലെ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്നിവയെ കുറിച്ചുള്ള അടിസ്ഥാനപരമായ ധാരണകള്‍ നല്‍കുന്നതാണ് ഒന്നാമത്തെ ഭാഗം. ജിഐഎസ് ഉപയോഗിച്ച് തയ്യാറാക്കിയ ഭൂപടങ്ങളുടെ ഒരു ശേഖരമാണ് രണ്ടാം ഭാഗം. ബ്ലോക്ക് തലത്തിലും പഞ്ചായത്ത് തലത്തിലും പാടശേഖര അടിസ്ഥാനത്തിലും ഒക്കെയുള്ള കോള്‍നിലങ്ങളുടെ വിശദമായ ഒരു ചിത്രീകരണമാണ് ഇതില്‍ ഉള്ളത്.

Leave a comment

മലബാര്‍ മില്‍മയുടെ പ്രവര്‍ത്തനം പ്രശംസനീയം: മന്ത്രി

കോഴിക്കോട്:  മലബാര്‍ മില്‍മയുടെ   അന്താരാഷ്ട്ര സഹകരണ വര്‍ഷാചരണത്തിന്റെയും  2025 വാര്‍ഷിക പദ്ധതിയുടേയും ഉദ്ഘാടനം കോഴിക്കോട് കാലിക്കറ്റ് ടവറില്‍ നടന്ന ചടങ്ങില്‍   ക്ഷീര വികസന വകുപ്പുമന്ത്രി…

By Harithakeralam
ജൈവ ഉല്‍പ്പാദനത്തിനുള്ള ദേശീയ പരിപാടിയെക്കുറിച്ച് ഏകദിന ശില്‍പശാല

കൊച്ചി: സ്‌പൈസസ് ബോര്‍ഡ്, അഗ്രിക്കള്‍ച്ചറല്‍ ആന്റ് ഫുഡ് പ്രൊഡക്ട് എക്‌സ്‌പോര്‍ട് ഡെവലപ്‌മെന്റ് അതോറിറ്റിയുമായി (APEDA) സഹകരിച്ച് ജൈവ ഉല്‍പ്പാദനത്തിനുള്ള ദേശീയ പരിപാടിയെക്കുറിച്ച് (National Programme…

By Harithakeralam
ജില്ലകള്‍ തോറും അഗ്രോ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കും: കൃഷി മന്ത്രി

കേരളത്തിലെ എല്ലാ ജില്ലകളിലും ഘട്ടം ഘട്ടമായി വിഎഫ്പിസികെ  അഗ്രോ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. നിയോജക മണ്ഡലം അടിസ്ഥാനത്തിലും ബ്ലോക്ക് അടി സ്ഥാനത്തിലും തദ്ദേശസ്വയംഭരണ…

By Harithakeralam
കേരളത്തില്‍ നിന്ന് കാപ്പിയും കുരുമുളകും കയറ്റുമതി ചെയ്യാന്‍ ധാരണ

കൃഷി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അതിരപ്പിള്ളി െ്രെടബല്‍ വാലി കര്‍ഷക ഉത്പാദക കമ്പനിയില്‍ ഉല്പാദിപ്പിക്കുന്ന കാപ്പിയും കുരുമുളകും കയറ്റുമതി ചെയ്യാന്‍ ധാരണാ പത്രം ഒപ്പു വച്ചതായി കൃഷി മന്ത്രി പി.…

By Harithakeralam
കുളങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടത് ഓരോ പ്രദേശത്തിന്റെയും ആവശ്യകത: മന്ത്രി പി.പ്രസാദ്

തിരുവനന്തപുരം: കുളങ്ങള്‍ നമ്മുടെ ആവാസവ്യവസ്ഥയ്ക്ക് അനിവാര്യമായ ഘടകങ്ങളാണെന്നും അവയുടെ സംരക്ഷണം ഓരോ പ്രദേശത്തിന്റെയും ആവശ്യകതയാണെന്നും കൃഷി മന്ത്രി പി. പ്രസാദ്. കാലങ്ങളായി മലിനമാക്കപ്പെട്ടിരുന്ന പേരൂര്‍…

By Harithakeralam
കൃഷി സമൃദ്ധി, ഫ്രൂട്ട് സിറ്റി പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് നേമം കൃഷി ഭവന്‍

 തിരുവനന്തപുരം: കാര്‍ഷിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യം വെച്ച് കൃഷി വകുപ്പ് നടപ്പിലാക്കുന്ന കൃഷി സമൃദ്ധി പദ്ധതി, കാര്‍ബണ്‍ ബഹിര്‍മനം കുറിക്കുന്നത് ലക്ഷ്യം വെച്ച് നടപ്പിലാക്കുന്ന ഫ്രൂട്ട് സിറ്റി പദ്ധതി…

By Harithakeralam
കരളകം പാടശേഖരത്തില്‍ കൃഷി പുനരാരംഭിക്കാന്‍ രണ്ടുകോടിയുടെ സമഗ്ര പദ്ധതി

തിരുവനന്തപുരം: ആലപ്പുഴ നഗരസഭയിലെ കരളകം പാടശേഖരത്തില്‍ വിവിധ കാരണങ്ങളാല്‍ മുടങ്ങിക്കിടക്കുന്ന നെല്‍കൃഷി പുനരാരംഭിക്കുന്നതിന് അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ രണ്ടുകോടിയുടെ സമഗ്ര വികസന…

By Harithakeralam
എഫ്പിഒ മേള കോഴിക്കോട്ട് കൃഷി മന്ത്രി ഉദ്ഘാടനം ചെയ്യും

കേരളത്തിലെ അഗ്രിബിസിനസ്  സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനും കാര്‍ഷിക മേഖലയെ  പിന്തുണയ്ക്കാനുമുള്ള സംസ്ഥാനതല  സംരംഭമെന്ന നിലയില്‍ 10000 എഫ്.പി.ഒ മേള കോഴിക്കോട് ജില്ലയിലെ കാലിക്കറ്റ് ട്രേഡ്…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs